കണ്ണാടിപ്പറമ്പിൽ വീണ്ടും കുറുനരി ആക്രമണം – 13 പേർക്ക് പരിക്ക്
കണ്ണാടിപ്പറമ്പ: പാറപ്പുറം പ്രദേശത്ത് ഇന്ന് രാവിലെ 10 മണിയോടെ കുറുക്കൻ ആക്രമണം ഭീതിപടർത്തി.
അക്രമാസക്തമായ കുറുക്കന്റെ വിളിയാട്ടത്തിൽ 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് വയസുകാരനും ഉൾപ്പെടുന്നു.
കടിയേറ്റവരെ ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആളുകളെ കടിച്ച കുറുക്കൻ പ്രദേശത്ത് പലവട്ടം ഓടിയെത്തിയതോടെ നാട്ടുകാർ ഭീതിയിലായി.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ അധികൃതർ ഇടപെട്ട് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.
