എസ്. കെ. എം. എം. എ.സംഗമങ്ങൾ ആരംഭിച്ചു
കണ്ണൂർ :സമസ്ത കേരള ജംഇയ്യത്തുൽ
ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനപ്രചരണത്തിൻ്റെ ഭാഗമായി സമസ്ത കേരള മദ്രസ മാനേജ്മെൻറ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനാ ശാക്തീകരണനേതൃത്വ ക്യാമ്പുകളുടെ മേഖലാതല ആലോചനാ സംഗമങ്ങൾക്ക്തുടക്കമായി . പയ്യന്നൂർ മേഖലയിലെ പയ്യന്നൂർ ബദരിയ മദ്രസയിൽ
സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് കെ.പി.പി. തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.
മാനേജ്മെൻറ് ശാക്തീകരണവും,സമസ്ത സമ്മേളന പ്രചരണവും ലക്ഷ്യമാക്കി 10 മേഖല സംഗമങ്ങൾ നടത്തും
ജില്ലാ ഉപാധ്യക്ഷൻ ടി പി മഹമൂദ് ഹാജി മാതമംഗലം അധ്യക്ഷത വഹിച്ചു
മുഹമ്മദ് ബിൻആദം മുഖ്യപ്രഭാഷണം നടത്തി.മേഖലയിലെ റെയിഞ്ചുകളെ പ്രതിനിധീകരിച്ച്
ജമാൽ ഹാജി പെരുമ്പ ,അബ്ദുൽ റഷീദ് ഏച്ചിലാം വയൽ ,ഹൈദർ കുപ്പോൾ പുളിങ്ങോം ,മർവ കരീം ഹാജി,കക്കുളത്ത് അബ്ദുൽ ഖാദർ,അബൂബക്കർ ഹാജി പെരുമ്പ ,ടി എം അബ്ദുൽ റഷീദ്,ഉസ്മാൻ യു എം ആശംസകൾ നേർന്ന് സംസാരിച്ചു.
