October 24, 2025

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാടായി മേഖല കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

img_4189.jpg

പിലാത്തറ:ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാടായി മേഖലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം പിലാത്തറയിൽ നടന്നു. മാടായി മേഖല പ്രസിഡൻ്റ് രഞ്ജിത്ത് കുമാറിൻ്റെ അധ്യക്ഷതയിൽ എകെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി നിർവ്വഹിച്ചു. സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് മുഖ്യാതിഥിയായി. സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കരേള , ജില്ല പ്രസിഡൻ്റ് എസ് ഷിബുരാജ് , ജില്ല ട്രഷറർ വിതിലേഷ് അനുരാഗ്, ജില്ല വൈസ് പ്രസിഡൻ്റ് പവിത്രൻ മോണാലിസ, ജോ.സെക്രട്ടറിമാരായ ചന്ദ്രൻമാവിച്ചേരി, ഷിജു കെ വി , ജില്ലാ സ്പോർട്ട്സ് ക്ലബ് സബ് കോർഡിനേറ്റർ മനോജ് കാർത്തിക, പയ്യന്നൂർ മേഖല പ്രസിഡൻ്റ് കൃഷ്ണദാസ് മാധവി , തളിപ്പറമ്പ് മേഖല പ്രസിഡൻ്റ് കെ രഞ്ജിത്ത്, പ്രസ് ഫോറം വൈസ് പ്രസിഡൻ്റ് ഒ കെ നാരായണൻ നമ്പൂതിരി, മേഖല വൈസ് പ്രസിഡൻ്റ് ഷനോജ് മേലേടത്ത് , ജോ.സെക്രട്ടറി പ്രേമരാജ് കാരാട്ട് , പി ആർ ഒ നിതീഷ് കല്ലിങ്കൽ, ദിലീഷ് കുമാർ പരിയാരം, മുതിർന്ന മെമ്പർ കരുണൻ അനുരാഗ് എന്നിവർ സംസാരിച്ചു.
ചടങ്ങിന് മാടായി മേഖല സെക്രട്ടറി വിനോദ് സി സ്വാഗതവും ട്രഷറർ അനീഷ്കുമാർ നന്ദിയും പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger