LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

കീഴ്പ്പള്ളി ഹെല്‍ത്ത് സെന്ററിന് ആധുനിക സൗകര്യമുള്ള കെട്ടിടമൊരുങ്ങി

cd194839-c47d-4ca7-97c9-e02cd98ef551.jpg
Spread the love

കീഴ്പ്പള്ളി അത്തിക്കലില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനായി ആധുനിക സൗകര്യങ്ങളോടെ കെട്ടിടമൊരുങ്ങി. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.4 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1954 ല്‍ പ്രാഥമികാരോഗ്യകേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച് പിന്നീട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയെങ്കിലും ഇവിടെ കിടത്തിചികിത്സ നടത്തിയിരുന്നില്ല. ദിവസേന നൂറുകണക്കിന് ആളുകള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്ന നിലവിലെ ഹെല്‍ത്ത് സെന്ററില്‍ വേണ്ടത്ര സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് പുതിയ കെട്ടിടമൊരുങ്ങുന്നതോടെ സഫലമാകുന്നത്.

ഇരു നിലകളിലായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ആദ്യ നിലയില്‍ കാഷ്വാലിറ്റി, ഫാര്‍മസി, ലാബ്, ഇസിജി, ഒബ്‌സര്‍വേഷന്‍ വാര്‍ഡ് തുടങ്ങിയ സൗകര്യങ്ങളൊരുക്കും. ഒന്നാം നിലയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള പ്രത്യേക വാര്‍ഡുകള്‍, ഓഫീസ്, ഒ പി, ഇമ്യൂണൈസേഷന്‍ റൂം തുടങ്ങിയവയും സജ്ജമാക്കും. അവസാന ഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!