പരിശോധനയിൽ മരുന്ന് കുറിപ്പും ലഹരി ഗുളികകളും; യുവാവ് അറസ്റ്റിൽ

കണ്ണൂർ പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഫിറാഷാണ് പിടിയിലായത്. നിട്രോസുൻ, ട്രമഡോള്‍ എന്നീ ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
സ്കൂൾ കുട്ടികൾ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ വില്പന നടത്തിയതെന്ന് എക്സൈസ് പറയുന്നു. ഡോക്ടർമാരുടെ മരുന്നു കുറിപ്പ് കൃത്രിമമായി ചമച്ചാണ് ഗുളികകൾ എത്തിക്കുന്നത്. പാപ്പിനിശ്ശേരി എക്സൈസിനെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്.
മാട്ടൂൽ, പുതിയങ്ങാടി, മാടായി, പയ്യന്നൂർ , പാപ്പിനിശ്ശേരി സ്ക്കൂൾ കോളേജ് കുട്ടികളെ കേന്ദ്രികരിച്ച് ആൾക്കാരേയും ഗുളികകൾ വിൽക്കാൻ നിയോഗിച്ച് ഇയാൾ സോഷ്യൽ മിഡിയ വഴി ആണ് വിൽപ്പന നിയന്ത്രിക്കുന്നു നിരവധി യുവാക്കളും , യുവതികളും ആണ് ഇയാളെ തേടി വരുന്നത് ഡോക്ട്ടർ മാരുടെ മരുന്ന് ചീട്ട് കൃതിമമായി നിർമ്മിച്ച് അതിൽ എഴുതി ചേർത്ത് പല സ്ഥലങ്ങളിൽ നിന്നും ലഹരി ഗുളികകൾ എത്തിക്കുന്നത് ആഡംബര കാറുകളിലും മറ്റും ആണ് ലഹരി ഗുളികകൾ കുട്ടികൾക്കും മറ്റും നൽകി ആദ്യം പൈസ വാങ്ങിക്കാതേ പിന്നെ അടിമകൾ ആക്കി കുട്ടികളെ വിൽപ്പനക്ക് ഉപയോഗി ക്കുന്നത് നിരവധി യുവാക്കൾ യുവതികളും ഇയാളെ പിടിച്ചത് അറിയാതേ ആവശ്യർത്ഥം ഫോണിലേക്ക് വിളിച്ച് കൊണ്ട് ഇരിക്കുകയാണ് മാസങ്ങൾ നീണ്ട അന്വോഷണത്തിൽ ആണ് കൊണ്ട് വരുന്ന ആളെ തന്നെ പിടിക്കൂടാൻ കഴിഞ്ഞത് പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ട് ഗ്രേഡ് സർവജ്ഞൻ എം.പി , രാജീവൻ . കെ, പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് ശ്രീകുമാർ വി.പി , രജിരാഗ്. പി.പി സിവിൽ എക്സൈസ് ഓഫിസർമാരായ സനീബ്. കെ, അമൽ. കെ എന്നിവർ