യുവതിയെയും മാതാവിനെയും വീട്ടിൽ കയറി മർദ്ദിച്ചു
ഇരിക്കൂർ: കുടുംബ പ്രശ്നത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെയും അമ്മയേയും മർദ്ദിച്ചുവെന്ന പരാതിയിൽ ബന്ധുവിനെതിരെ പോലീസ് കേസെടുത്തു. വട്ടപ്പാറയിലെ തടത്തിൽബീനയുടെ പരാതിയിലാണ് ബന്ധുപടിയൂർ വട്ടപ്പാറയിലെ വാഴയിൽ കുടിയിൽ തോമസിനെതിരെ കേസെടുത്തത്. 29 ന് രാത്രി 10 മണിക്കാണ് സംഭവം. പരാതിക്കാരി താമസിക്കുന്ന
വീട്ടിൽ പ്രതി അതിക്രമിച്ച് കയറി പരാതിക്കാരിയുടെതലക്ക് അടിച്ചും കാലുകൊണ്ട് വയറിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും തടയാൻ ചെന്ന അമ്മയെ അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
