ലോക ഹൃദയ ദിനത്തിൽ സിപിആർ പരിശീലനവുമായി അഗ്നിശമനസേന
പയ്യന്നൂർ:സെപ്റ്റംബർ 29 ലോക ഹൃദയ ദിനത്തിന്റെഭാഗമായി പയ്യന്നൂർ അഗ്നിരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ ഹൃദയാഘാത സമയത്തെ പ്രഥമ ശുശ്രൂഷ, സിപിആർ പരിശീലനം നൽകി. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ചാണ് പൊതുജനങ്ങൾക്കായി ബോധവൽക്കരണ ക്ലാസ്സും സിപിആർ പരിശീലനവും നൽകിയത്. സ്റ്റേഷൻ ഓഫീസർ സി പി രാജേഷിൻ്റെ നേതൃത്വത്തിൽ,അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ മുരളി ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിനീഷ് യു , അരുൺ കെ നമ്പ്യാർ, ഗിരീഷ് ആർ, ജുബിൻ എ ജോണി, ലിജീഷ് യു കെ , ഹോം ഗാർഡ് രാജീവൻ എം , സിവിൽ ഡിഫൻസ് വളണ്ടിയർ സിനൻ എന്നിവരും പങ്കെടുത്തു.
