അഴിക്കോട് സമ്പൂർണ വായനശാലാ പ്രഖ്യാപനം.
അഴീക്കോട് : പഞ്ചായത്തിലെ സമ്പൂർണ വായനശാലാ പ്രഖ്യാപനം വ്യാഴാഴ്ച വൈകിട്ട് നാലിന് നടക്കും. അക്ലിയത്ത് എൽപി സ്കൂളിൽ മുതിർന്ന മാധ്യമപ്രവർത്തകൻ പി. സായ്നാഥ് ഉദ്ഘാടനം ചെയ്യും. 3.30-ന് കച്ചേരിപ്പാറയിൽനിന്ന് ഗ്രന്ഥാലയം പ്രവർത്തകരുടെ റാലി. അഞ്ച് മുതൽ കലാപരിപാടികൾ ഉണ്ടാകും. സംഘാടക സമിതി രൂപവത്ക്കരിച്ചു
