എം ഡി എം എ യും കഞ്ചാവുമായി ഒരാൾ പിടിയിൽ ; ദന്ത ഡോക്ടർ രക്ഷപ്പെട്ടു
മേൽപ്പറമ്പ്. കാറിൽ കടത്തുകയായിരുന്ന 3.28 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎം എ യും10.65 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ കാറിലുണ്ടായിരുന്ന ദന്ത ഡോക്ടർ ഓടിരക്ഷപ്പെട്ടു. ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗർകോരൻകുന്ന് മൊട്ടയിലെ ബി. എം. അഹമ്മദ് കബീറിനെ (36) യാണ് പോലീസ് പിടികൂടിയത്. കണ്ണൂർ സ്വദേശിയും കാസറഗോഡ്ദന്തൽ ക്ലീനിക്ക് നടത്തുന്ന ഡോ. മുഹമ്മദ് സുനീർ പോലീസിനെ കണ്ട് കാർ മറ്റൊരു വാഹനത്തിലിടിച്ച ശേഷം ഓടി രക്ഷപ്പെട്ടു. ഒന്നാം പ്രതിയെ
എസ്.ഐ. എ. എൻ. സുരേഷ് കുമാറും സംഘവും അറസ്റ്റു ചെയ്തു. ഇന്നലെ വൈകുന്നേരം4.35 മണിയോടെ മേൽപ്പറ മ്പ് പോലീസും ഡാൻസാഫ്സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചട്ടഞ്ചാൽ ജംഗ്ഷനിൽ വെച്ച് കെ എൽ 14.വൈ.9871 നമ്പർ കാറിൽ കടത്തുകയായിരുന്ന എംഡിഎം എ യും കഞ്ചാവുമായി പ്രതിയെ പോലീസ് പിടികൂടിയത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുപ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.
