8.266 ഗ്രാം മാരക ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ : വിൽപനക്കായി എത്തിച്ച 8.266 ഗ്രാം മെത്താഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തെരൂർ കോടോളിപ്രംനരയൻ പാറ സ്വദേശി പി. ഷമീറിനെ (35) യാണ്
എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സ് ന്റെ നേതൃത്വത്തിൽ പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരൂർ – കോടോളിപ്രം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വെള്ളപറമ്പയിൽ വെച്ചാണ് 8.266 ഗ്രാം മാരക ലഹരി മരുന്നായ മെത്താ ഫിറ്റാമിനുമായി പ്രതിയെ
അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ സുഹൈൽ പി പിക്കും ജലീഷ് പി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാവ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ പിടികൂടുന്നതിൽ കേരള എടിഎസിൻ്റെ സഹായം ലഭിച്ചിരുന്നു.
എക്സൈസ് സംഘത്തിൽ
അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ സന്തോഷ് തൂണോളി, അബ്ദുൽ നാസർ ആർ പി, വിനോദ് കുമാർ എം സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, ജലീഷ് പി ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് സി, സിവിൽ എക്സൈസ് ഓഫീസർ ശ്യാം രാജ്, വനിത സിവിൽ എക്സൈസ് ഓഫീസർസീമ പി, എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ
മട്ടന്നൂർ കോടതിയിൽ ഹാജരാക്കി.
