വെങ്ങര – പൊടിക്കളം റോഡ് ഉദ്ഘാടനം ചെയ്തു.
പഴയങ്ങാടി :മാടായി ഗ്രാമ പഞ്ചായത്തിലെ വെങ്ങര – പൊടിക്കളം റോഡ് ഉദ്ഘാടനം കല്യാശേരി എം എൽ എ .എം.വിജിൻ നിർവ്വഹിച്ചു.
295 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും ടാറിംഗ് നടത്തിയാണ് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്.
ഇതിനായി സംസ്ഥാന സർക്കാർ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയാണ് അനുവദിച്ചത്.
സി പി ഐ എം മാടായി നോർത്ത് ലോക്കൽ സെക്രട്ടറി എം രാമചന്ദ്രൻ, മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ, വരുൺ ബാലകൃഷ്ണൻ.വാർഡ് മെമ്പർമാരായ മണി പവിത്രൻ, പുഷ്പ, രാജീവൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
