അഷിൻകുമാറിന് 5 വിക്കറ്റ്,കണ്ണൂർമികച്ചനിലയിൽ

വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 19 വയസിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ല ദ്വിദിന ടൂർണ്ണമെൻറിൽ ആതിഥേയരായ വയനാടിനെതിരെ കണ്ണൂർ മികച്ച നിലയിൽ.
ആദ്യം ബാറ്റ് ചെയ്ത വയനാട് ആദ്യ ഇന്നിങ്ങ്സിൽ 46.4 ഓവറിൽ 82 റൺസിന് ഓൾഔട്ടായി.കണ്ണൂരിന് വേണ്ടി അഷിൻ കുമാർ 5 റൺസിന് 5 വിക്കറ്റും ശ്രേയസ് സുധീർ 17 റൺസിന് 4 വിക്കറ്റും വീഴ്ത്തി.തുടർന്ന് ബാറ്റ് ചെയ്ത കണ്ണൂർ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്ങ്സിൽ 48 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എന്ന നിലയിലാണ്.അമോൽ പ്രദീപ് പുറത്താകാതെ 65 റൺസും ഇമ്രാൻ അഷ്റഫ് 46 റൺസും ഫർഹാൻ ദിലീപ് 41 റൺസുമെടുത്തു.