കേന്ദ്ര സർക്കാർ തപാൽ മേഖലയെ തകർക്കരുത്; ഡോ: ജോസ് ജോർജ്ജ് പ്ലാത്തോട്ടം

–
കണ്ണൂർ: പോസ്റ്റോഫീസുകളിൽ നിന്ന് പോസ്റ്റ്മേൻ മാരെ അടർത്തിമാറ്റി സ്വതന്ത്ര വിതരണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് ഇതുവരെ ജനങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന തപാൽ സേവനം കേന്ദ്ര സർക്കാർ പാടെ തകർക്കുമെന്ന് ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ഡോ: ജോസ് ജോർജ്ജ് പ്ലാത്തോട്ടം പറഞ്ഞു. ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി. ഒ.) കണ്ണൂർ ജില്ലാ കൺവൻഷൻ രാമമൂർത്തി ഭവനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ തപാൽ ജീവനക്കാരെ സിവിൽ സർവ്വന്റാക്കി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. എഫ്.എൻ.പി. ഒ
കോ-ഓർഡിനേഷൻ ചെയർമാൻ വി.പി.ചന്ദ്ര പ്രകാശ് അധ്യക്ഷത വഹിച്ചു. പെൻഷൻ പരിഷ്കരണത്തെ ക്കുറിച്ച് ടി.വി. ദേവദാസ് (റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ)ക്ലാസ്സെടുത്തു.ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ദിനു മൊട്ടമ്മൽ പ്രസിഡണ്ട് പി.വി.രാമകൃഷ്ൻ,കൈത്താങ്ങ് സഹായ നിധി കമ്മിറ്റി ചെയർമാൻ കരിപ്പാൽ സുരേന്ദ്രൻ,കെ.രാഹുൽ ,കെ.വി.വേണുഗോപാലൻ, വനിത ചെയർ പേഴ്സൺ കെ.സുമ എന്നിവർ പ്രസംഗിച്ചു.