LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 13, 2026

മയ്യിലില്‍ കോണ്‍ക്രീറ്റ് സൈറ്റില്‍ നിന്ന് പലക തലയില്‍ വീണ് ടെമ്പോ വാഹന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

img_3310.jpg
Spread the love

മയ്യില്‍: കോണ്‍ക്രീറ്റ് സൈറ്റില്‍ നിന്ന് പലക തലയില്‍ വീണ് ടെമ്പോ വാഹന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മയ്യില്‍ ചെറുപശ്ശി ഒറവയലിലെ പഴയടത്ത് ഹൗസില്‍ പി. കുഞ്ഞമ്പുവിന്റെ മകന്‍ പി. പ്രദീപന്‍ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30ഓടെ മയ്യില്‍ നിരത്തുപാലത്തെ അയൂബ് എന്നയാളുടെ വീടിന്റെ കോണ്‍ക്രീറ്റ് സൈറ്റിലെത്തി തന്റെ ടെമ്പോ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മുകളിലെ നിലയില്‍ നിന്ന് പലക തലയില്‍ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ മയ്യില്‍ എം.എം.സി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഴയടത്ത് കുഞ്ഞമ്പുവിന്റെയും പരേതയായ കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: ശശികല (മൊറാഴ). മക്കള്‍: അധര്‍വ്വ്, അശ്‌വിക്. സഹോദരി: പ്രസീത. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തില്‍.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!