മാടായി മഹോത്സവം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി.

പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന മാടായി മഹോത്സവം ജനവാഹുല്യം പ്രമാണിച്ച് ഒരാഴ്ചത്തെക്ക് കൂടി നീട്ടിയതായി സംഘാടകർ അറിയിച്ചു.
ഏഴാം ദിവസമായ ഇന്നലെ നടന്ന സാംസ്കാരിക സമ്മേളനം ഗാനരചയിതാവും സംസ്ഥാന അവാർഡ് ജേതാവുമായ ഹരീഷ് മോഹൻ ഉദ്ഘാടനം ചെയ്തു.
മോഹനൻ കാക്കോപ്രവൻ സ്വാഗതം പറഞ്ഞു
പി. വി. ധനലഷ്മി അധ്യക്ഷത വഹിച്ചു. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ അനുഗ്രഹ പ്രഭാഷണം നടത്തി.
ശ്രീജിത്ത്.ടി വി. ഐ എസ് ആർ ഒ,
ഡോക്ടർ അബ്ദുൽ സലാം,ഡോക്ടർ രാജീവ് റാം, ഡോക്ടർ മുഹമ്മദ് സുലൈമാൻ എന്നിവരെ പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ
ആദരിച്ചു. ആദരവ് നേടിയവർ മറുപടി പ്രസംഗം നടത്തി
റഷീദ ഒടിയിൽ നന്ദി പറഞ്ഞു. തുടർന്ന് നടന്ന കലാപരിപാടിയിൽ റെഡ്സ്റ്റാർ വനിതാ വേദി ചെറുതാഴം കൊവ്വൽ അവതരിപ്പിച്ച പൂരക്കളി,ഗസൽ കലാകേന്ദ്രം പുതിയങ്ങാടി അവതരിപ്പിച്ച കോൽക്കളി, കണ്ണൂർ സരിഗമയുടെ ഇശൽസന്ധ്യ എന്നിവയും അരങ്ങേറി.
(കമാൽ റഫീഖ് )