LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 23, 2026

ക്വാട്ടേർസിൽ കയറി അക്രമം മൂന്ന് പേർക്കെതിരെ കേസ്

img_3231.jpg
Spread the love

പഴയങ്ങാടി : ക്വാട്ടേർസിൽ അതിക്രമിച്ച് കയറി ദമ്പതികളെയും മകനെയും മർദ്ദിക്കുകയും വാതിൽ അടിച്ചു തകർക്കുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മാട്ടൂൽ സെൻട്രൽ ബീച്ച് റോഡിലെ എം.വി. റഷീദയുടെ പരാതിയിലാണ് മാട്ടൂലിലെ ഖാദർ, റഷീദ്, സിനാൻ എന്നിവർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം 26ന് വൈകുന്നേരം 3 മണിക്കാണ് പരാതിക്കാസ് പദമായ സംഭവം. ക്വാട്ടേർസിൻ്റെ വരാന്തയിൽ അതിക്രമിച്ച് കയറിയ പ്രതികൾ പരാതിക്കാരിയെയും ഭർത്താവ് ആബിദിനെയും മകൻ അൽ അമീനെ യും മരപട്ടിക കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും യുവതിയെയും മകനെയും തള്ളിയിടുകയും വീടിൻ്റെ പിറക് വശം വാതിൽ തകർത്ത് 10,000 രൂപയുടെ നാശനഷ്ടം വരുത്തി. ഭർത്താവിന് കഞ്ചാവ് വില്പനയുണ്ടെന്ന് പറഞ്ഞ് നടക്കുന്നത് ചോദ്യം ചെയ്ത വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!