LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 29, 2026

മലബാര്‍ ടൂറിസത്തിന് പുത്തന്‍ ഉണര്‍വ്വ്; തലശ്ശേരി തുറമുഖം ഇനി വിനോദസഞ്ചാര കേന്ദ്രം

0
b9811848-e534-4343-9e17-a511148e4bdc
Spread the love

ബ്രിട്ടീഷ് ഭരണകാലം മുതല്‍ക്കേ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി ചരിത്രത്തില്‍ ഇടംപിടിച്ച തലശ്ശേരി തുറമുഖം വിനോദസഞ്ചാര കേന്ദ്രമാകുന്നു. പഴയ പ്രതാപവും സാംസ്‌കാരിക പൈതൃകവും ഒട്ടും ചോര്‍ന്നുപോകാതെ, ആധുനികതയുടെ പുതുവെളിച്ചത്തിലേക്ക് ചുവടുവെക്കുകയാണ് തലശ്ശേരി തുറമുഖം. ‘മിഷന്‍ സമുദ്ര’ പദ്ധതിയുടെ ഭാഗമായി തലശ്ശേരി തുറമുഖത്തെ ഒരു അത്യാധുനിക സമുദ്ര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്.

നിയമസഭയില്‍ എം.എല്‍.എ കാരായി രാജന്‍ ഉന്നയിച്ച സബ്മിഷന് മുഖ്യമന്ത്രി വി ഡി സതീശന്‍ നല്‍കിയ മറുപടിയിലാണ് തലശ്ശേരിയുടെ മുഖച്ഛായ മാറ്റുന്ന ഈ വികസന പദ്ധതികള്‍ അറിയിച്ചത്. പി.പി.പി മാതൃകയില്‍ കേരള മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള തലശ്ശേരി തുറമുഖത്തെ 1.40 ഏക്കര്‍ സ്ഥലമാണ് വികസനക്കുതിപ്പിനായി ഒരുങ്ങുന്നത്. കടല്‍പ്പാലം, ഓഫീസ് സമുച്ചയങ്ങള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, വെയര്‍ഹൗസുകള്‍ എന്നിവയടങ്ങുന്ന ഈ പ്രദേശം പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മാതൃകയില്‍ വികസിപ്പിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. സ്ഥലത്തിന്റെ വിനോദസഞ്ചാര സാധ്യതകളും സാമ്പത്തിക സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഈ വികസനത്തിലൂടെ ലക്ഷ്യമിടുന്നത്.

തുറമുഖത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള കടല്‍പ്പാലവും അനുബന്ധ കെട്ടിടങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കും. സഞ്ചാരികള്‍ക്കായി തുറമുഖത്ത് കടല്‍ത്തീര നടപ്പാത, സമുദ്രപൈതൃക മ്യൂസിയം, ജലകായിക വിനോദങ്ങള്‍, ഭക്ഷണശാലകള്‍,
സാംസ്‌കാരിക പരിപാടികള്‍ക്കായുള്ള പ്രത്യേക വേദികള്‍ എന്നിവയാണ് ഒരുങ്ങുന്ന പ്രധാന ആകര്‍ഷണങ്ങള്‍. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തലശ്ശേരി കോട്ട, വിഖ്യാതമായ മുഴപ്പിലങ്ങാട് ഡ്രൈവ്-ഇന്‍ ബീച്ച്, ധര്‍മ്മടം തുരുത്ത് എന്നിവയുള്‍പ്പെടുന്ന മലബാര്‍ വിനോദസഞ്ചാര ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്രമായി തലശ്ശേരി തുറമുഖം മാറും.

തദ്ദേശവാസികള്‍ക്ക് നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതിക്ക് സാധിക്കും. ഒപ്പം, തങ്ങളുടെ ആസ്തികള്‍ കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കുന്നതിലൂടെ കേരള മാരിടൈം ബോര്‍ഡിന് സുസ്ഥിരമായ ഒരു വരുമാനം ഉറപ്പാക്കാനും ഈ വികസന പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴമയുടെ പെരുമയും പുതുമയുടെ സൗകര്യങ്ങളും ഒത്തുചേരുന്ന തലശ്ശേരി തുറമുഖം ഇനി മലബാര്‍ ടൂറിസത്തിന്റെ പുതിയ മുഖമായി മാറും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!