LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

ചന്ദ്രായനംവാദ്യചന്ദ്രോദയ പുരസ്കാരം കലാമണ്ഡലം ശിവദാസൻ മാരാർക്ക് സമ്മാനിച്ചു

1ca6195b-b6e0-4190-8436-3539d039a805.jpg
Spread the love

ഹനുമാരമ്പലം :ചെറുതാഴം പഞ്ചവാദ്യം സംഘടിപ്പിച്ച ചന്ദ്രായനം ചെറുതാഴം രാമചന്ദ്ര മാരാർ അനുസ്മരണവും പുരസ്കാര സമർപ്പണവും പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നിർവ്വഹിച്ചു. രാമപുരം രാജുമാരാർ അദ്ധ്യക്ഷനായി. എം. വിജിൻ എം.എൽ.എ. കാസർഗോഡ് ക്രൈം ബ്രാഞ്ച് ഡി.വൈ. എസ്.പി. ടി. ഉത്തംദാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ചെറുതാഴംചന്ദ്രൻ മാരാർ മുഖ്യ പ്രഭാഷണം നടത്തി. ചെറുതാഴത്തെ കുട്ടികളുടെ ചെണ്ടമേളം, കല്ലേക്കുളങ്ങര ആദർശ് കക്കാട് അതുൽ കെ. മാരാർ എന്നിവരുടെ ഇരട്ടത്തായമ്പക, സോപാനസംഗീതം, നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച സാന്ദ്രാനന്ദലയം സംഗീത പരിപാടിയുമുണ്ടായിരുന്നു. കലാമണ്ഡലം ശിവദാസൻ മാരാർക്ക് പതിനായിരത്തി ഒന്നു രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ സമർപ്പിച്ചു. രാമപുരം രാജേഷ്, ചെറുതാഴം ദാമോദര മാരാർ, പ്രദീപൻ ചെറുതാഴം എന്നിവർ പ്രസംഗിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!