July 9, 2025

കണ്ണൂര്‍ ചാലാട് തെരുവ് നായയുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരുക്ക്

img_6238-1.jpg


കണ്ണൂർ: തെരുവ് നായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ആറു പേർക്ക് പരുക്കേറ്റു. ചാലാട് – മണല്‍ ഭാഗത്ത് ശനിയാഴ്ച്ച രാവിലെ ഒൻപതു മണിയോടെയാണ് തെരുവ് നായയുടെ പരാക്രമം.

മണലിലെ ചിറമ്മല്‍ ജിജിലിന്റെ മകൻ എയ്ൻ ചാലാട് അല്‍ ഫലാഹില്‍ കെ എൻ റയാൻ (10) ഇറ (12) എന്നിവർക്കും ധരുണ്‍ (40) മുഹമ്മദലി (70) കമറുദീൻ (88) എന്നിവർക്കുമാണ് കടിയേറ്റത്.

ഇവരെ കൂടാതെ മറ്റ് നിരവധി പേർക്ക് കടിയേറ്റിട്ടുണ്ടെന്നാണ് പറയുന്നത്.കടിച്ച തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു.

കടിച്ച നായയുടെ സ്രവം പരിശോധിച്ചു പേവിഷ ബാധയുണ്ടോയെന്ന് മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കും.

കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് പലർക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger