LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

ടോക്സ്പിയർഇംഗ്ലീഷ് പ്രോഗ്രാം സംഘടിപ്പിച്ചു

4efd69f5-7376-4ab9-b6df-fa5d29430d6d.jpg
Spread the love

പയ്യന്നൂർ :കണ്ടോത്ത് എ എൽ പി സ്കൂളിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം
“ടോക്സ്പിയർ ദി ഇംഗ്ലീഷ് സ്റ്റുഡിയോ “
ആരംഭിച്ചു. സ്കൂളിലെ
പ്രൈമറി വിഭാഗത്തിലെ
മുഴുവൻ കുട്ടികൾക്കും ആഴ്ചയിൽ രണ്ട് ദിവസം
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ പ്രത്യേകം ക്ലാസ് നൽകും. ഇതിനായി പി ടി എ പ്രത്യേകമായി മൂന്ന് അംഗങ്ങൾ അടങ്ങുന്ന ഫാക്കൽട്ടി ഗ്രൂപ്പ് സജ്ജമാക്കി. കളികളിലൂടെയും സോദാഹരണ ക്ലാസുകളിലൂടെയും
കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം പരിപോഷിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കവിയുമായ എ വി സന്തോഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ അനീഷ് ബാബു അധ്യക്ഷനായി.
നഗരസഭ കൗൺസിലർ കെ ചന്ദ്രിക മുഖ്യാതിഥിയായി.
എം വനജാക്ഷി , ടി മഹേഷ് , സ്കൂൾ ലീഡർ കെ താനിയ
എന്നിവർ പ്രസംഗിച്ചു.
ഹെഡ്മിസ്ട്രസ് പി പി സനില സ്വാഗതവും
സ്റ്റാഫ് സെക്രട്ടറി എ കെ ഗിരിജ നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!