വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണി

എടക്കാട് : വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ അഞ്ചംഗ സംഘത്തിനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. തോട്ടട ചാലക്കുന്നിലെ ശാന്തഭവനിൽ എം. വിചിത്രയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 15ന് രാത്രി 8 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരി താമസിക്കുന്ന ചാലക്കുന്നിലെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറിയ പ്രതികൾ വണ്ടിയുടെ താക്കോൽ തന്നില്ലെങ്കിൽ കൂട്ടത്തോടെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.