July 13, 2025

ആദ്യരാത്രിയിൽവധുവിൻ്റെ 30 പവൻ്റെ സ്വർണ്ണാഭരണങ്ങൾ മോഷണം പോയി

img_6064-1.jpg

പയ്യന്നൂർ.നവവധു വിവാഹത്തിന്നണിഞ്ഞ 30 പവൻ്റെ ആഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയി.കരിവെള്ളൂർ പലിയേരിയിലെ എ.കെ.അർജുൻ്റെ ഭാര്യ കൊല്ലം തെക്കേവിളസ്വദേശിനി ആർച്ച എസ്.സുധി (27) യുടെ സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്.ഇക്കഴിഞ്ഞമെയ് ഒന്നിന് വിവാഹം കഴിഞ്ഞ ശേഷം ഭർതൃഗൃഹത്തിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 30 പവൻ്റെ ആഭരണങ്ങൾ ഒന്നാം തീയതി വൈകുന്നേരം 6 മണിക്കും ഇന്നലെ രാത്രി 9 മണിക്കും ഇടയിലുള്ള ഏതോ സമയത്ത് മോഷണം പോയെന്ന് കാണിച്ച് യുവതി പയ്യന്നൂർ പോലീസിൽ പരാതി നൽകി.20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പയ്യന്നൂർപോലീസ് അന്വേഷണം തുടങ്ങി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger