ജോലി വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ച രണ്ടു പേർക്കെതിരെ കേസ്

കണ്ണൂർ. സ്ഥാപനത്തിൽ ജോലി വാഗ്ദാനം നൽകി അഞ്ചരലക്ഷം രൂപ ലോൺ എടുപ്പിച്ച് ജോലിയോ പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. മൗവ്വഞ്ചേരി മാച്ചേരിയിലെ വി. രഞ്ജിത്തിന്റെ പരാതിയിലാണ് ബല്ലാർഡ് റോഡിലെ കെപി ഡിസി ചെയർമാൻ പി.ടി.ബാബു, സെക്രട്ടറി ഷൈലജ എന്നിവർക്കെതിരെ വഞ്ചനാ കുറ്റത്തിന് പോലീസ് കേസെടുത്തത്. 2021 മുതൽ പരാതിക്കാരനും ഭാര്യയ്ക്കും കെപി ഡി സിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി 2021 ഏപ്രിൽ 8 നും നവംബർ 24 നു മായി അഞ്ചര ലക്ഷം രൂപ ലോൺ എടുപ്പിച്ച് ശേഷം ജോലിയോ പണമോ തിരിച്ചു നൽകാതെ പ്രതികൾ വഞ്ചിച്ചുവെന്ന പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.