വിസ വാഗ്ദാനം നൽകി പണം വാങ്ങി രണ്ടു പേരെ വഞ്ചിച്ചു

കാഞ്ഞങ്ങാട് : ചെക്ക് റിപ്പബ്ലിക്കിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ കാഞ്ഞങ്ങാട്ടെ റിക്രൂട്ട്മെൻ്റ് ഏജൻസിക്കെതിരെ വഞ്ചനാകുറ്റത്തിന് ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ചെറുവത്തൂർ മുണ്ടക്കണ്ടത്തെ കെ.വി. വൈശാഖിൻ്റെ പരാതിയിലാണ് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റിന് സമീപത്തെ ഭുവനേശ്വരി ഇൻഫോടെക് മാൻപവർ സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലെ പ്രദീപനെതിരെ പോലീസ് കേസെടുത്തത്. പരാതിക്കാരനെയും സുഹൃത്തിനെയും ചെക്ക് റിപ്പബ്ലിക്കിൽ ജോലിക്കുള്ള വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് 2023 നവംബർ 15 നും 2024 മെയ് 13 തീയതികളിലായി പ്രതി 3, 40,000 രൂപ ഇരുവരിൽ നിന്നും കൈക്കലാക്കി യ ശേഷം വിസയോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.