ഐ എൻ ടി യൂ സി സ്ഥാപകദിനം ആചരിച്ചു

പയ്യന്നൂർ : ഐ എൻ ടി യു സി പയ്യന്നൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ സ്ഥാപകദിനം ആചരിച്ചു. പയ്യന്നൂർ പഴയ ബസ്റ്റാൻ്റിൽ പതാക ഉയർത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കെ. വി മോഹനന്റെ അധ്യക്ഷതയിൽ സംസ്ഥാന നിർവാഹക സമിതി അംഗം എ. പി നാരായണൻ ഉദ്ഘാടനം ചെയ്തു പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് സി.കെ.വിനോദ് സ്വാഗതവും ഓട്ടോറിക്ഷ തൊഴിലാളി പയ്യന്നൂർ ഡിവിഷൻ പ്രസിഡണ്ട് പി. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു പറമ്പത്ത് രവി, ബിനു പലേരി, ടി. വി ഗംഗാധരൻ, വേണു പുത്തലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.