മൈഗോൾഡ് ജ്വല്ലറിക്കെതിരെ രണ്ടു കേസുകൾ കൂടി

മട്ടന്നൂർ: സ്വർണ്ണാഭരണങ്ങൾ വാങ്ങി പണം നൽകാതെ ഇടപാടുകാരെ വഞ്ചിച്ച് സ്ഥാപനം പൂട്ടിയ മൈഗോൾഡ് സ്ഥാപനത്തിൻ്റെ പാർട്ണർമാർക്കെതിരെ വീണ്ടും പരാതിയിൽ പോലീസ് രണ്ടു കേസെടുത്തു, ഇരിട്ടി പുന്നാട് സ്വദേശിനി ടി.കെ. സക്കീനയുടെ പരാതിയിലാണ് മട്ടന്നൂരിലെ മൈഗോൾഡ് ജ്വല്ലറി പാർട്ണർമാരായ തഫ്സീർ,ഫാസില , ഹാജിറ ,ഹംസ,ഷമീർ,ഫഹദ് എന്നിവർക്കെതിരെ കേസെടുത്തത്. ഈ മാസം 4 ന് വൈകുന്നേരം5 മണിക്ക് പരാതിക്കാരിയുടെ 37.650 ഗ്രാം സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ പ്രതികൾ പണമോ സ്വർണ്ണാഭരണങ്ങളോ നൽകാതെ ജ്വല്ലറി പൂട്ടി 3, 68,750 രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് കേസെടുത്തത്.
നിർമ്മലഗിരി കണ്ടേരി ഹദ്ദാദ് മസ്ജിദിന് സമീപത്തെ കെ എച്ച്.ഹാസരി സിൻ്റെ പരാതിയിലും മട്ടന്നൂർ പോലീസ് കേസെടുത്തു
ഈ മാസം 3 ന് ഉച്ചക്ക് 12 മണിക്ക് പരാതിക്കാരൻ118 ഗ്രാം സ്വർണ്ണാഭരണങ്ങൾ മൈഗോൾഡ്ജ്വല്ലറി പാർട്ണർമാരായ തഫ്സീർ, ഷമീർ, ഹംസ, ഫഹദ് എന്നിവർക്ക് നൽകുകയും പിന്നീട് ആഭരണങ്ങളോ പണമോ തിരിച്ചു നൽകാതെയും ജ്വല്ലറി പൂട്ടി പരാതിക്കാരന് 11,50,000 രൂപയുടെ നഷ്ടം വരുത്തി വഞ്ചിച്ചുവെന്ന പരാതിയിലുമാണ് കേസെടുത്തത്.