September 16, 2025

നിരവധി പേർക്ക് പരിശീലനം നല്‍കിജലസുരക്ഷാ ക്യാമ്പയിന്‍ സമാപിച്ചു.

img_2473.jpg

പയ്യന്നൂര്‍: ഏഴ് ഘട്ടങ്ങളിലായി കവ്വായി കായലിന്റെ ഭാഗമായ രാമന്തളി ഏറന്‍ പുഴയില്‍ ചാള്‍സണ്‍ സ്വിമ്മിംങ്ങ് അക്കാദമി ഏഴിമല എകെജി സ്മാരക കലാകായിക വേദിയുടെ സഹകരണത്തോടെ നടത്തിവന്ന ജല സുരക്ഷാ ക്യാമ്പയിൻ സമാപിച്ചു. 136 പേര്‍ക്ക് സിപിആര്‍ ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ പ്രവര്‍ത്തന പരിശീലനം നല്‍കിയാണ് ക്യാമ്പയ്ന്‍ സമാപിച്ചത്.

ലോക മുങ്ങിമരണ നിവാരണ ദിനാചരണത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ജൂലൈ 25-നാണ് കവ്വായി കായലിന്റെ ഭാഗമായ രാമന്തളി ഏറന്‍ പുഴയില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ജല സുരക്ഷാ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്.
ഡോ. ചാള്‍സണ്‍ ഏഴിമല നേതൃത്വം നല്കിയ പരിശീലനങ്ങൾക്ക് മക്കളായ വില്യംസ് ചാൾസൺ ( കേരള പോലീസ് കോസ്റ്റൽ വാർഡൻ ) മകൾ ജാസ്മിൻ ചാൾസണും സഹപരിശീലകരായി. സപ്തംബർ6ന് നടന്ന ജല അപകട രക്ഷാപ്രവർത്തന പരിശീനത്തിന് ഡോ: ചാൾസൺ ഏഴിമലയ്ക്കൊപ്പം തിരുവനന്തപുരം വിന്നര്‍ലാന്റ് സ്‌പോട്‌സ് അക്കാദമിയുടെയും ഭാരതീയ ലൈഫ് സേവിങ്ങ് സൊസൈറ്റിയുടെയും ചീഫ് ട്രെയിനര്‍ ഡോ.ബി. സാനുവും നേതൃത്വം നല്കി.

രണ്ട് കിലോമീറ്റര്‍ കായല്‍ ക്രോസിങ്ങ് നീന്തല്‍, കയാക്കിങ് പരിശീലനം, നാടന്‍ വള്ളം തുഴയല്‍, യന്ത്രവല്‍കൃത യാനങ്ങളില്‍ പരിശീലനം, ജീവന്‍ രക്ഷാപ്രവര്‍ത്തന പരിശീലനം, സിപിആര്‍ ഉള്‍പ്പെടെയെയുള്ള പ്രാക്ടിക്കല്‍ ക്ലാസുകള്‍ എന്നിവയിലാണ് ഈ ദിവസങ്ങളില്‍ പരിശീലനം നല്‍കിയത്. ആറുവയസുള്ള സാൻവിയ സുജിത്തും മുതൽ അന്‍പതുകാരി വരേയുള്ള ലത ടീച്ചർ വരെ 11 പേർ രണ്ട് കി.മി കായൽ നീന്തിക്കടന്നത് എല്ലാവരെയും ആവേശം കൊള്ളിച്ചു. 136 പേരാണ് ഈ ക്യാമ്പയിനില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.
ജലസുരക്ഷാ ക്യാമ്പയിന്‍ സമാപന പരിപാടിയുടെ ഉദ്ഘാടനം ടി.ഐ. മധുസൂദനന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഡോ.ചാള്‍സണ്‍ ഏഴിമല, വാര്‍ഡ് മെമ്പര്‍ കെ.പി.ദിനേശന്‍, ഒ.കെ.ശശി, സി.ഡി. ഷിജോ. സി. ഡി. നിഖിലേഷ് ജോസഫ് പി.സന്തോഷ് ജാക്സൺ ഏഴിമല എന്നിവര്‍ സംസാരിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger