September 16, 2025

മിത്തുകളിൽ ചരിത്രത്തിൻ്റെ സൂചകങ്ങളുണ്ട്: അംബികാസുതൻ മാങ്ങാട്

e6a23c25-27cf-4c2e-8a29-8bd94c203bc1.jpg

അന്നൂർ:മിത്തുകളിൽ ചരിത്രത്തിൻ്റെ വേരുകൾ ഒളിഞ്ഞിരിക്കുന്നുവെന്നും മിത്തുകളെ ഉപജീവിച്ചെഴുതുന്ന നോവലുകൾ ചരിത്ര രേഖകൾ കൂടിയാണെന്നും ഡോ: അംബികാസുതൻ മാങ്ങാട് അഭിപ്രായപ്പെട്ടു. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ സഞ്ജയൻ അനുസ്മരണ സമ്മേളനത്തിൽ നോവൽ – മിത്തും ചരിത്രവും എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അല്ലോഹലൻ നോവലിൻ്റെ എഴുത്തനുഭവം അദ്ദേഹം പങ്കു വെച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ:എസ്. ശ്രീലേഖ സഞ്ജയൻ അനുസ്മരണ പ്രഭാഷണം നടത്തി. യു .രാജേഷ് സ്വാഗതവും രജനി വെള്ളോറ നന്ദിയും പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger