September 16, 2025

എം.എ.ഭാസ്കരൻ മാസ്റ്റർക്ക് സപര്യ വിവർത്തന സാഹിത്യ പുരസ്കാരം

e4e4115b-3a75-4f67-b265-648b4fa3785e.jpg

പയ്യന്നൂർ:
സപര്യ സാംസ്കാരിക സമിതിയുടെ വിവർത്തനസാഹിത്യ പുരസ്കാരം കരിവെള്ളൂരിലെ എം.എ. ഭാസ്കരൻ മാസ്റ്റർ അർഹനായി. മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് ഡോ:ആർ സി.കരിപ്പത്തിന്റെ തെയ്യ പ്രപഞ്ചം ഉൾപ്പെടെ ഏഴോളം ഗ്രന്ഥങ്ങൾ മികച്ച രീതിയിൽ മൊഴിമാറ്റം നടത്തിയത് പരിഗണിച്ചാണ് പുരസ്കാരം,പതിനായിരം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്,സപ്തംബർ 23 ന് കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഡോ:ആർ.സി.കരിപ്പത്ത് സമ്മാനിക്കുമെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ സുകുമാരൻ പെരിയച്ചൂർ,സപര്യ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ആനന്ദകൃഷ്ണൻ എടച്ചേരി,ജനറൽ സെക്രട്ടറി അനിൽ കുമാർ പട്ടേന,ട്രഷറർ കുഞ്ഞപ്പൻ തൃക്കരിപ്പൂർ എന്നിവർ അറിയിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger