ഓട്ടോ ഡ്രൈവർക്കെതിരെ പോക് സോ കേസ്

പഴയങ്ങാടി. പ്രായമായ ബന്ധുവിനൊപ്പം സാധനങ്ങൾ വാങ്ങാൻ ഓട്ടോയിൽ കയറിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞആഗസ്റ്റ് മാസം 25 ന് രാവിലെ 10.30 മണിയോടെയാണ് സംഭവം. റെയിൽവെ സ്റ്റേഷൻ ഭാഗത്ത് നിന്നും സാധനങ്ങൾ വാങ്ങാനായി പഴയ ങ്ങാടി ഭാഗത്തേക്ക് ഓട്ടോയിൽ വന്നതായിരുന്നു. കുട്ടിയെ ഓട്ടോയിലിരുത്തി ബന്ധു പച്ചക്കറിസാധനങ്ങൾ വാങ്ങാൻ പോയ തക്കത്തിലാണ് ഓട്ടോ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഭയന്ന് വീട്ടിലെത്തിയ കുട്ടി ബന്ധുക്കളോട് പിന്നീട് വിവരം പറഞ്ഞതിനെ തുടർന്ന് പഴയങ്ങാടി പോലീസിൽ പരാതി നൽകുകയായിരുന്നു.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പഴയങ്ങാടി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് ഇൻസ്പെക്ടർ എൻ.കെ. സത്യനാഥന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.