1.870 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

വളപട്ടണം. സ്കൂട്ടിയിൽ കടത്തുകയായിരുന്ന 1.870 കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. ചിറക്കൽ ഓണപ്പറമ്പ് ലക്ഷം വീട് കോളനിയിലെ കെ.വിജിൽ(34), കൊറ്റാളി പയങ്ങോടൻ പാറയിലെ വി. സനീം (35) എന്നിവരെയാണ് എസ്.ഐ. ടി.എം വിപിനും സംഘവും പിടികൂടിയത്. പുഴാതിയിൽ വെച്ചാണ് കെ.എൽ. 13. എ.സെഡ്. 3138 നമ്പർ സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ പ്രതികൾ പോലീസ് പിടിയിലായത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി