സ്കൂളിൽ ജോലി വാഗ്ദാനം നൽകി ആറുലക്ഷം വാങ്ങി വഞ്ചിച്ചു

വെള്ളരിക്കുണ്ട്.: മലപ്പുറത്തെ സ്കൂളിൽ അധ്യാപക ജോലി വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മാലോം കൊന്നക്കാട് വട്ടക്കയം സ്വദേശി ടി.എസ്. ഷിബിൻ്റെ പരാതിയിലാണ് കാസറഗോഡ് പറമ്പ റോഡിലെ ശരത്ചന്ദ്രൻ എന്ന ഷാജിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. മലപ്പുറത്തെ സ്കൂളിൽ ജോലി വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നും 2023 ഏപ്രിൽ എട്ടു മുതൽ മെയ് അഞ്ച് വരെ വിവിധ ദിവസങ്ങളിൽ തവണകളായി ആറു ലക്ഷം രൂപ കൈപറ്റിയ ശേഷം നാളിതുവരെയായി വാഗ്ദാനം ചെയ്ത ജോലിയോ കൈപറ്റിയ ആറ് ലക്ഷം രൂപയോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.