യുവതിയെ പീഡിപ്പിച്ച ടാക്സി ഡ്രൈവർക്കെതിരെ കേസ്

കണ്ണൂർ: തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വെച്ച് യുവതിയെ പീഡിപ്പിച്ച ടാക്സി ഡ്രൈവർക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. ടൗൺ സ്റ്റേഷൻ പരിധിയിലെ 36കാരിയെയാണ് പീഡിപ്പിച്ചത്. ശാരീരിക വെല്ലുവിളികൾ നേരിടുന്ന യുവതിയെ ചികിത്സാർത്ഥം ടാക്സിയിൽ തിരുവനന്തപുരത്ത് എത്തിച്ചപ്പോൾ ജഗതി ജംഗ്ഷന് സമീപത്തെ അപ്പാർട്ട്മെന്റിൽ വെച്ച് ഡ്രൈവറായ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ്മാസം 29 നാണ് പരാതിക്കാസ്പദമായ സംഭവം. ഇൻഫക്ഷനെ തുടർന്ന്ആശുപത്രിയിൽ വെച്ച് ഡോക്ടറുടെ പരിശോധനയിലാണ് യുവതി പീഡിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. തുടർന്ന് ഡോക്ടർ പോലീസിന് വിവരം കൈമാറുകയായിരുന്നു. പരാതിയിൽകേസെടുത്ത ടൗൺ പോലീസ് സംഭവം നടന്നത് തിരുവനന്തപുരത്തായതിനാൽ കേസ് തിരുവനന്തപുരത്തേക്ക്കൈമാറും.