പോക്സോ കേസിൽ ഒരാൾ പിടിയിൽ

അമ്പലത്തറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം യുവാവ് പോക്സോ കേസിൽ പിടിയിൽ. പാറപ്പള്ളി കേളുക്കൊച്ചിയിലെ വിജയനെ (47) യാണ് അമ്പലത്തറ പോലീസ് പിടികൂടിയത്. സ്റ്റേഷൻ പരിധിയിലെ 16 കാരിയാണ് പരാതിക്കാരി. കഴിഞ്ഞാഴ്ചയാണ് സംഭവം. കഴിഞ്ഞ ദിവസംസ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനശ്രമം പുറത്തു പറഞ്ഞത്. തുടർന്ന് വിശദമായ കൗൺസിലിങ്ങിൽ 2018-19 കാലത്ത് പിതാവും കഴിഞ്ഞ വർഷം അമ്മാവനും മോശമായി പെരുമാറിയെന്ന വിവരവും അറിയിച്ചു. തുടർന്ന് അമ്പലത്തറ പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം മൂന്ന് കേസെടുത്ത പോലീസ് ഒരാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.