July 12, 2025

മുഴപ്പിലങ്ങാട് – ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസനപദ്ധതി; ഒന്നാംഘട്ട ഉദ്ഘാടനം നാലിന്

img_6086-1.jpg

മുഴപ്പിലങ്ങാട് – ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം മെയ് നാലിന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഴപ്പിലങ്ങാട് ബീച്ച് ടർഫ് ഗ്രൗണ്ടിന് സമീപം നടക്കുന്ന പരിപാടിയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.

ധർമ്മടം നിയോജക മണ്ഡലത്തിൽ ടൂറിസം വകുപ്പ് 233.71 കോടി രൂപയുടെ ഭരണാനുമതി നൽകിയ ബൃഹത് പദ്ധതിയാണ് മുഴപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി. നാല് കാരക്ടർ ഏരിയകളായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ട നിർമാണം 79.5 കോടി രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചത്. നടപ്പാത, കുട്ടികൾക്കുള്ള കളിസ്ഥലം, ടോയ്‌ലറ്റുകൾ, കിയോസ്ക്കുകൾ, ലാൻഡ്‌സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങൾ, അലങ്കാര ലൈറ്റുകൾ, ഷെയ്ഡ് സ്ട്രക്ചർ, ശിൽപങ്ങൾ, ഗസീബോ എന്നിവയാണ് 1.2 കിലോമീറ്റർ നീളത്തിൽ ഒരുക്കിയിട്ടുള്ളത്. കിഫ്ബി സാമ്പത്തിക വകയിരുത്തൽ പ്രകാരം കെ ഐ ഐ ഡി സി യെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി തെരഞ്ഞെടുത്താണ് പദ്ധതി നടപ്പിലാക്കിയത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger