September 16, 2025

ഉത്തരേന്ത്യൻ മോഡൽ ആർഎസ്എസിന്റെ അതിക്രമം മാടായിയിൽ വിലപ്പോവില്ല
മുസ്തഫ നാറാത്ത്

img_1877.jpg

പഴയങ്ങാടി:ഉത്തരേന്ത്യൻ മോഡൽ ആർഎസ്എസിന്റെ ഗുണ്ടായിസവും,അതിക്രമവും മാടായിയിൽ വിലപ്പോവില്ല എന്ന് എസ്ഡിപിഐ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്.
മാടായിപ്പാറയിൽ ആർ എസ് എസ് സംഘപരിവാർ ശക്തികൾ നടത്തുന്ന വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കെതിരെ എസ്ഡി പിഐ കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി പഴയങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു
അദ്ദേഹം.
മാടായിപ്പാറയെ മറയാക്കി വർഗീയ കലാപത്തിനുള്ള വിത്തുവിതരണമാണ് സംഘപരിവാർ നടത്തുന്നത്
കോടതിയിൽ കേസിൽ നിൽക്കുന്ന ഭൂമിയെ ദേവസ്വം ഭൂമി എന്ന് അവകാശപ്പെടുകയും, അതിനെ ചുറ്റിപ്പറ്റി മതവിദ്വേഷ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നത് ആർ എസ് എസിന്റെ ഗൂഡാലോചനയുടെ ഭാഗമാണെന്നും സമാധാനപരമായി ഫലസ്തീൻ അനുകൂലമായി അഭിപ്രായം പ്രകടിപ്പിച്ച കുറച്ച് സ്ത്രീകൾക്കെതിരെ പോലീസ് കേസ് എടുത്തത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും, ഇത്തരം വ്യാജക്കേസുകൾ ഉടൻ പിൻവലിക്കണമെന്നും മുസ്തഫ നാറാത്ത് ആവശ്യപ്പെട്ടു.ആർ എസ് എസിന്റെ
കലാപ നീക്കങ്ങൾക്കെതിരെ പോലീസ് ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കേണ്ടതാണ് എന്നാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ചില പോലീസ് ഉദ്യോഗസ്ഥർ ആർ എസ് എസ് ഓഫീസുകളിൽ പ്രവർത്തിക്കുന്നവരെ പോലെ പെരുമാറുകയാണ്. പോലീസിന്റെ ഈ പക്ഷപാതപരമായ സമീപനം വർഗ്ഗീയ ശക്തികൾക്ക് തുറന്ന പിന്തുണ നൽകുന്നതായാണ് വ്യക്തമാകുന്നത്.
ആർ എസ് എസിന്റെ കലാപശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയണം. ഈ രീതിയിൽ സംഘ്പരിവാർ ആക്രമണം തുടരുകയാണെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ ബഹുജന പ്രതിരോധം സൃഷ്ടിക്കുമെന്നും , അതിന്റെ മുൻപന്തിയിൽ എസ് ഡി പി ഐ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി
പഴയങ്ങാടി റസ്റ്റ് ഹൗസിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം പഴയങ്ങാടി ബസ്റ്റാന്റിൽ സമാപിച്ചു.

മണ്ഡലം പ്രസിഡന്റ് എ പി നൂറുദ്ധീൻ അധ്യക്ഷത വഹിച്ചു,സെക്രട്ടറി ഹാരിസ് മടക്കര, ഓർഗനൈസിംഗ് സെക്രട്ടറി സുബൈർ മടക്കര, മണ്ഡലം കമ്മിറ്റി അംഗം തൗഫീഖ് മാട്ടൂൽ,മാടായി പഞ്ചായത്ത് പ്രസിഡന്റ് നൗഫൽ പുന്നക്കൻ എന്നിവർ സംസാരിച്ചു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger