മമ്പറത്ത് ഓട്ടോ പുഴയിൽ വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

കണ്ണൂർ : കൂത്തുപറമ്പ് മമ്പറത്ത്
ഓട്ടോ പുഴയിൽ വീണ്
ഡ്രൈവർ മരിച്ചു
കുന്നിരിക്ക മിഥുൻ നിവാസിൽ കെ മോഹനൻ (55)
ആണ് മരിച്ചത്. പുഴയരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുഴയിലേക്ക് പതിക്കുകയായിരുന്നു.
ഉടൻതന്നെ നാട്ടുകാരും കൂത്തുപറമ്പിൽ നിന്നും തലശ്ശേരിയിൽ എത്തിയ ഫയർഫോഴ്സും ചേർന്നാണ്
മോഹനനെ പുറത്തെടുത്തത്.
തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
കൂത്തുപറമ്പ് ഫയർ സ്റ്റേഷൻ ഓഫീസർ
ഷാനിത്ത്
തലശ്ശേരി ഓഫീസർ
രാജീവൻ
എന്നിരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പിണറായി എസ്ഐ രൂപേഷ് പി പി യുടെ
നേതൃത്വത്തിലുള്ള
പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു