ലോറി സ്കൂട്ടിയിലിടിച്ച് പെരുമ്പയിലെ ഹോട്ടൽ ഉടമ മരിച്ചു.

നീലേശ്വരം : പള്ളിക്കര മേൽപ്പാലത്തിൽ ലോറി സ്കൂട്ടിയിലിടിച്ച് പയ്യന്നൂരിലെ ഹോട്ടൽ ഉടമ മരിച്ചു .പയ്യന്നൂർ കെ. എസ്. ആർ. ടി. സി. ഡിപ്പോക്ക് സമീപത്തെ സ്വാഗത് ഹോട്ടൽ ഉടമയും
ബേക്കൽ പള്ളിക്കര ചിത്താരി കൊത്തിക്കാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമായ
കാഞ്ഞങ്ങാട് കൊട്ടരങ്ങാടിയിലെനസീമ മൻസിലിൽ ഹംസ (52) ആണ് മരിച്ചത്. ചെറുവത്തൂർ ഭാഗത്തുനിന്നും നീലേശ്വരം ഭാഗത്തേക്ക് സ്കൂട്ടിയിൽ പോകവെ ലോറി ഇടിച്ചാണ് അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെഹംസ മരണപ്പെട്ടു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നീലേശ്വരം പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.