ടൂറിസം ഓണാഘോഷത്തിൽ പരിമിതികളില്ലാത്ത കലാവിസ്മയം

കലാപരിപാടി ചൊവ്വാഴ്ച സമാപിക്കും
സര്‍ഗാത്മകതയുടെ കരുത്തുകൊണ്ട് കലയുടെ വസന്തമൊരുക്കി ഡിടിപിസി
ഓണാഘോഷത്തിൽ ഭിന്നശേഷിക്കാരൂടെ കലാപരിപടികൾ.
സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടത്തുന്ന ഓണാഘോഷ കലാപരിപാടിയിലാണ് ഭിന്നശേഷിക്കാർ ആസ്വാദകരുടെ മനം കവർന്നത്. പ്രതീക്ഷഭവനിലെ ഭിന്നശേഷി കുട്ടികളാണ് വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചത്. ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നടക്കമുള്ള കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം തുടങ്ങിയവ അരങ്ങിലെത്തി. കൂടാതെ
സ്വസ്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സ് ഗ്രൂപ്പ് ഡാൻസ്, ജ്വാലമുഖി സംഗീതശിൽപം, ഇല്ലം മ്യൂസിക് ബാന്റ് എന്നിവ അരങ്ങേറി. സിൻഡർബേ സ്കൂൾ ഓഫ് ഡിസൈന്‍ അവതരിപ്പിച്ച ഫാഷൻ ഷോ ആസ്വാദകരുടെ കൈയ്യടി നേടി.
കലാപരിപാടികൾ ചൊവ്വാഴ്ച സമാപിക്കും. കേരള മഹിള സമഖ്യയുടെ വിവിധ കലാരൂപങ്ങൾ, സിനിമ താരം സരയു അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ് എന്നിവ നടക്കും. കണ്ണൂർ സലീമിന്റെ മക്കളായ സലീം ഫാമിലി സംഘടിപ്പിക്കുന്ന മ്യൂസിക്കൽ ഷോ ഓണനിലാവോടെ ഓണാഘോഷ പരിപാടി സമാപിക്കും.