September 17, 2025

ഗുരുസ്മൃതികൾ സമൂഹത്തിന് വെളിച്ചം പകരുന്നു -അഡ്വ. സണ്ണി ജോസഫ്

70d0749b-703c-44d6-9451-ef88baf6fff9.jpg

പയ്യന്നൂർ : ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുള്ള ഈ
കാലഘട്ടത്തിൽ ഗുരുസ്മൃതികൾ നമ്മുടെ
സമൂഹത്തിന് വെളിച്ചം
പകരുന്നതാണെന്ന് അഡ്വ.
സജീവ് ജോസഫ് എം.എൽ എ
അഭിപ്രായപ്പെട്ടു.

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ വിദ്യാലയത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റ് പ്രസിഡണ്ട് ടി.വി. വസുമിത്രൻ എഞ്ചിനീയർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ
ചരുവിൽ മുഖ്യപ്രഭാഷണം നടത്തി.
ജാതി ഭീകരതയ്ക്കും ജന്മിത്വത്തി
നുമെതിരെ കേരളത്തിൽ
സമരങ്ങളുണ്ടായിട്ടുണ്ടെ
ങ്കിലും മലയാള സാഹിത്യത്തിൽ
സർഗ്ഗാത്മക സമരം അധിക
മുണ്ടായിട്ടില്ലെന്ന്
അദ്ദേഹം സൂചിപ്പിച്ചു.

പയ്യന്നൂർ കുഞ്ഞിരാമൻ,
എം. ഗീതാനന്ദൻ, ആർ
ഉണ്ണിമാധവൻ, രഘു താ
യത്തുവയൽ എന്നിവർ
സംസാരിച്ചു.

ഉന്നത വിജയികളായ വിദ്യാർത്ഥികൾക്കുള്ള
എ.വി.ശ്രീകണ്ഠ പൊതുവാൾ, വി.പി. കൃഷ്ണൻ, ഇടമന ഗോപാലൻ എന്നിവരുടെ ആശ്രമ വിദ്യാർഥികൾക്കുള്ള സ്മൃതി പുരസ്കാരങ്ങളും
കണ്ണൂർ -കാസർഗോഡ് ജില്ലകളിൽ നിന്നു കഴിഞ്ഞ വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ
എ എസ് സി -എസ് ടി വിദ്യാ
ർത്ഥികൾക്കുള്ള സ്വാമി ആനന്ദ സ്മാരക
പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ട്രസ്റ്റ് സിക്രട്ടറി കെ.പി. ദാമോദരൻ സ്വാഗതവും ട്രഷറർ കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് പ്രീതി ഭോജനവും ഉണ്ടായിരുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger