അയൽവാസിയുടെ കോഴിയെ കല്ലെറിഞ്ഞതിന് മധ്യവയസ്കനെമർദ്ദിച്ചു

ശ്രീകണ്ഠാപുരം വീട്ടുപറമ്പിലേക്ക് കടന്നുവന്ന അയൽവാസിയുടെ കോഴികളെ കല്ലെറിഞ്ഞ് ഓടിച്ച ഗൃഹനാഥനെ തടഞ്ഞു നിർത്തി മർദ്ദിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.ശ്രീകണ്ഠാപുരം പൊടിക്കളത്തെ കിഴക്കേപുരയിൽ കുഞ്ഞിക്കണ്ണനെ (64)യാണ് മർദ്ദിച്ചത്.ഇക്കഴിഞ്ഞ 20 ന് ഞായറാഴ്ച വൈകുന്നേരം 4.30 മണിക്ക് പൊടിക്കളം വെച്ച് റോഡിലൂടെ നടന്നുപോകവെ പൊടിക്കളത്തെ അരങ്ങില്ലത്ത് ഹൗസിൽ മഹേഷ് കണ്ണൻ (38) ആണ് മർദ്ദിച്ചത്. വളർത്തുകോഴിയെ കല്ലെറിഞ്ഞ് ഓടിച്ചതിൽ പ്രകോപിതനായ പ്രതി കുഞ്ഞിക്കണ്ണനെ ഷർട്ടിൻ്റെ കോളറിന് പിടിച്ച് തടഞ്ഞു നിർത്തി കൈ കൊണ്ട് ഇടതു ചെവിയോട് ചേർത്ത് മുഖത്ത് അടിച്ചു പരിക്കേൽപ്പിച്ചു എന്ന് കാണിച്ച് മകൻ കെ പി സുകേഷ് ശ്രീകണ്ഠാപുരം പോലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.