September 17, 2025

75000 രൂപയുടെ ഫോൺ എറിഞ്ഞു തകർത്ത് മർദ്ദിച്ച ഭർതൃ സഹോദരനെതിരെ കേസ്

img_9751.jpg

പഴയങ്ങാടി : ഭർത്താവിൻ്റെ സുഹൃത്ത് വീട്ടിൽ വരുന്നതിലുള്ള വിരോധം കാരണം സഹോദര ഭാര്യയെ മർദ്ദിക്കുകയും 75,000 രൂപയുടെ മൊബൈൽ ഫോൺ എറിഞ്ഞു തകർക്കുകയും ചെയ്തതിന് പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്തു. പുതിയങ്ങാടി സ്വദേശിനിയായ 34 കാരിയുടെ പരാതിയിലാണ് മാടായിലെ മുസ്തഫക്കെതിരെ കേസെടുത്തത്. ഈ മാസം രണ്ടാം തീയതി വൈകുന്നേരം 4.15 മണിക്ക് പരാതിക്കാരിയുടെ പുതിയങ്ങാടിയിലെ വീട്ടിലെ സ്റ്റെപ്പിൽ ഇരിക്കുന്നതിനിടെയായിരുന്നു സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger