വിദ്യാർത്ഥികൾ നിർമ്മിച്ച റോബോട്ട് ” സഫിയ “കൗതുകമായി

പയ്യന്നൂർ :കവ്വായി ഖായിദെമില്ലത്ത് മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ
വിദ്യാർത്ഥികൾ നിർമ്മിച്ച റോബോട്ട് ‘സഫിയ’ വിദ്യാർത്ഥികൾക്കിടയിലെ താരമായി മാറിയിരിക്കുന്നത്.
കവ്വായി ഖായിദെ മില്ലത്ത് മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2026 ജനുവരി 3ന് നടക്കുന്ന ഗ്ലോബൽ ഇന്ത്യൻ
ഡിജിറ്റൽ ഫെസ്റ്റിൻ്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ( നിർമ്മിത ബുദ്ധി ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ കവ്വായി KMMHSS വിദ്യാർത്ഥികൾ രൂപകൽപന ചെയ്ത സഫിയ എന്ന റോബോട്ട്ആണ് കൗതുകം കൊണ്ടും സവിശേഷതകൾ കൊണ്ടും ജനങ്ങളെ ഏറെ ആകർഷിച്ച് കൊണ്ടിരിക്കുന്നത്!!
ലോകമെമ്പാടും വിദ്യാർത്ഥികൾ സാങ്കേതിവിദ്യയുടെ സാധ്യതകൾ മനസ്സിലാക്കി മുന്നേറുകയാണ്. സാങ്കേതിക വിദ്യയുടെ പുതിയ കാലത്തെ പ്രതീക്ഷകളുടെ വാതായനങ്ങൾ തുറക്കുകയാണ് കവ്വായി KMMHSS വിദ്യാർത്ഥികൾ.
റോബോട്ട് നിർമ്മാണത്തിൽ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും പ്രോൽസാഹനവും കൂടി ആയപ്പോൾ സാങ്കേതിക വിദ്യയുടെ മികച്ച സൃഷ്ടി രൂപപ്പെടുകയായിരുന്നു.
സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ നാട്ടിൻ പുറത്തെ സ്കൂളിനും സാധിക്കുമെന്ന് കവ്വായി ഖായിദെമില്ലത്ത് ഹയർ സെക്കൻ്റി സ്കൂൾവിദ്യാർത്ഥികൾതെളിയിച്ചിരിക്കുന്നു.ലോകത്തെകീഴടക്കിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപെടുത്താൻ
ഗ്ലോബൽ ഇന്ത്യൻ ഡിജിറ്റൽ ഫെസ്റ്റിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നുമായി നാനൂറിൽ പരം വിദ്യാർത്ഥികളാണ് ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുക്കുന്നത്.