September 17, 2025

ഓണചന്ത ഉദ്ഘാടനം ചെയ്തു

img_1128.jpg

കണ്ണൂർ : കോർപ്പറേഷൻ്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ഓണ ചന്തയുടെ കോർപ്പറേഷൻ തല ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. കോർപ്പറേഷൻ എല്ലാ സോണലുകളിലും ഓണചന്ത ആരംഭിച്ചിട്ടുണ്ട്. ഓണാഘോഷത്തിന് കുറഞ്ഞ വിലക്ക് വിഷരഹിത പച്ചക്കറി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് ഓണ ചന്ത നടത്തുന്നത്. ഇന്ന് മുതൽ നാല് ദിവസം പച്ചക്കറികൾ ഓണ ചന്തകളിൽ നിന്നും ലഭിക്കും. കണ്ണൂരിൽ ആരംഭിച്ച ചന്തയിൽ ഫാം ക്ലബ് മെമ്പർ ജനാർദനന് ആദ്യ വിൽപന നടത്തി. കൃഷി ഓഫീസർ ജേക്കബ് തോമസ് , കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger