പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് സമഗ്ര കാർഷിക വികസന പദ്ധതി ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ:തരിശുരഹിത പയ്യന്നൂർ മണ്ഡലം
എംഎൽഎ ടി ഐ മധുസൂദനൻ ചോനാം കണ്ടം പാടശേഖരത്തിൽ ഉദ്ഘാടനം ചെയ്തു. കാങ്കോൽ
ചോനാം കണ്ടം പാടശേഖരംതരിശി ടുന്നത് ഒഴിവാക്കി വയലുകൾ കൃഷി ചെയ്യുന്നതിന് വേണ്ടിയാണ് പ്രത്യേക പദ്ധതി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയത്. അടിസ്ഥാന സൗകര്യങ്ങളും കർഷകരെ സഹായിക്കുന്നതിനുള്ള ചെലവ് എല്ലാം നൽകിയാണ് തരിശുഭൂമി കൃഷിയോഗ്യമാക്കിയത്.ചടങ്ങിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല അധ്യക്ഷത വഹിച്ചു.
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ കെ. രാഖിസ്വാഗതം പറഞ്ഞു
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വി അപ്പുക്കുട്ടൻ,
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജനി മോഹൻ,കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പത്മിനി,
പി എം വത്സല,
പി ശശിധരൻ,
പി രാധാകൃഷ്ണൻ,
കെ പി ഗോപാലൻ ,
എൻ. എംഅബ്ദുൽ ഗഫൂർ,
കെ. ധനഞ്ജയൻ,
പി കൃഷ്ണൻ,
അനുജരവീന്ദ്രൻ,
കെ. വി. രാമചന്ദ്രൻ
എന്നിവർ
സംസാരിച്ചു