വടക്കൻ മോഹനൻ അനുസ്മരണം സംഘടിപ്പിച്ചു

പഴയങ്ങാടി:വെങ്ങരയിലെ സി പി ഐ എം നേതാവായിരുന്ന വടക്കൻ മോഹനന്റെ 34 ആമത് ചരമ വാർഷിക ദിനം വെങ്ങരയിൽ സമുചിതമായി ആചരിച്ചു.അനുസ്മരണ യോഗം സി പി ഐ എം മാടായി ഏരിയ സെക്രട്ടറി വി. വിനോദ് ഉദ്ഘാടനം ചെയ്തു. എം രാമചന്ദ്രൻ അധ്യക്ഷനായി. എം വി രാജീവൻ, വരുൺ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കെ പി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. അനുസ്മരണത്തിൻ്റെ ഭാഗമായി പ്രഭാത ദേരി, പായസ ദാനം എന്നിവ സംഘടിപ്പിച്ചു.