September 17, 2025

സെക്യുരിറ്റി ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

img_0850.jpg

കണ്ണൂർ:പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശി ചോട്ടോ ലാലിനെ (33) യാണ് ക്രൈം ബ്രാഞ്ച് എസ്.പി.പി. ബാലകൃഷ്ണൻ നായരുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ ശിവൻ ചോടോത്തും സംഘവും അറസ്റ്റു ചെയ്തത്.
തലശ്ശേരി കണ്ടിക്കൽ പ്ലാസ്റ്റിക് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാഘവനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്നു. 2012 ഡിസംബർ ഒന്നിന് രാത്രി 10.30 മണിക്ക്
സെക്യൂരിറ്റി യായിജോലി നോക്കിയിരുന്ന രാഘവനെ കമ്പനി കോമ്പൗണ്ടിൽ കയറി ഇളനീർ മോഷ്ടിക്കുന്നത് കണ്ട് പ്രതിയെ ചോദ്യം ചെയ്ത വിരോധത്തിൽ
രാഘവനെ കഴുത്തറുത്തു കൊന്നു പ്രതി രക്ഷപ്പെടുകയായിരുന്നു.
പ്രതിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് കേസന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് ക്രൈം ബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത് . കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ പ്രതി പിന്നീട് ഒളിവിൽ പോയി.പ്രതിയെ അന്വേഷിച്ചു പോലീസ് ഉത്തർ പ്രദേശിൽ എത്തിയെങ്കിലും അവിടെ നിന്നും പ്രതി മുങ്ങുകയായിരുന്നു. തുടർന്ന് പ്രതി മംഗലാപുരം ഭാഗത്തു ഉണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശിവൻ ചോടത്ത്, എ.എസ് ഐ. ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു,പ്രമോദ്, സിവിൽ പോലീസ് ഓഫീസർ പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് കേരള- കർണാടക അതിർത്തിയിൽ വെച്ച് പ്രതിയെ പിടികൂടിയത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger