അമീബിക് മസ്തിഷ്‌ക ജ്വരം; ആലക്കോട്ട് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി

ആലക്കോട് : അമീബിക്ക് മസ്തിഷ്കജ്വരം തടയാൻ ആലക്കോട് ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യും. പഞ്ചായത്ത് ഹാളിൽ ചേർന്ന വിലയിരുത്തൽ സമിതി യോഗമാണ് തീരുമാനമെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി ചെയർമാൻ എം.എ. ഖലീൽ റഹ്‌മാൻ, അംഗങ്ങളായ ജെയ്മി ജോർജ്, മാത്യു പുതിയേടം, നിഷാ വിനു, ജയ മുരളീധരൻ, ജോസ്,സതീ സജി, മേഴ്‌സി എടാട്ടേൽ, പി.ആർ. നിഷമോൾ, സാലി ജെയിംസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ലിഖിന എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മെൽബിൻ ക്ലാസെടുത്തു. ഹരിതകേരള മിഷനിലെ പി.വി. സഹദേവൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
രോഗവ്യാപനംതടയാൻ പഞ്ചായത്തിലെ എല്ലാ കിണറുകളിലും ക്ലോറിനേറ്റ് ചെയ്യുന്നതിന് വാർഡുതല യോഗങ്ങൾ ഉടൻ പൂർത്തിയാക്കും. പഞ്ചായത്തിലെ മുഴുവൻ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകൾവൃത്തിയാക്കുകയും ചെയ്യണം. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തുടങ്ങി എല്ലായിടത്തെയും കിണറുകളും ജലസംഭരണ ടാങ്കുകളും ശുചീകരിക്കും.