ഗുജരി ഷോപ്പ് ഉടമയെ ആക്രമിച്ച മൂന്നുപേർ ക്കെതിരെ കേസ്
മട്ടന്നൂർ : വാഹനങ്ങൾ മാറ്റിയിടാൻ പറഞ്ഞ വിരോധത്തിൽ ഗുജരി ഷോപ്പ് ഉടമയെ ഇരുമ്പ് കമ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച മൂന്നുപേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ഉളിയിൽ കൂരംമുക്കിലെ നിസ വില്ലയിൽ പി.കെ.ഇബ്രാഹിം കുട്ടിയുടെ പരാതിയിലാണ് അസ് കർ, ഷമീർ, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന ഒരാൾക്കുമെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 26 ന് ഉച്ചക്ക് 12.15 മണിക്ക് ഉളിയിൽ വട്ടക്കയം കൂരൻ മുക്കിലെ ഗുജരി വർക്ക് ഷോപ്പിന് സമീപം നിർത്തിയിട്ട വാഹനങ്ങൾ പരാതിക്കാരൻ മാറ്റാൻ പറഞ്ഞ വിരോധത്തിൽ പ്രതികൾ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും
ഇരുമ്പ് കമ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു വെന്ന പരാതിയിലാണ് മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തത്.
