കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിൽ ബസ് പണിമുടക്ക് തുടരും
കണ്ണൂർ▾ കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരും.
രണ്ട് ദിവസമായി നടക്കുന്ന ബസ് പണിമുടക്ക് തുടരാൻ ഇന്ന് ചേർന്ന ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം.
നടാലിൽ ദേശീയ പാത 66-ലേക്ക് ഉള്ള പ്രവേശനം തടഞ്ഞത് നീക്കാതെ സർവീസ് നടത്താനാവില്ലെന്ന് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാജ്‌കുമാർ കരുവാരത്ത് അറിയിച്ചു.
